ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ വില സെറം ഇന്സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്‌സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.