Trending

കേന്ദ്ര ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹം :പി.കെ ശ്രീമതി

ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐഎം നേതാവ് പി.കെ ശ്രീമതി. ഡൽഹിയിലെത്തി കാത്തിരുന്നിട്ടും കാണാൻ അനുവാദം നൽകാതെ ഇരുന്നത് മാധ്യമങ്ങൾ ചർച്ച പോലും ചെയ്തില്ലെന്നും അവർ വിമർശിച്ചു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിയെ വിമർശിക്കാത്ത മാധ്യമങ്ങൾ വീണാ ജോർജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുകയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.വീണാ ജോർജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാദ്ധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല. കേന്ദ്ര മന്ത്രിയെ കാണാൻ അവർ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡൽഹിയിലുണ്ടായിരുന്ന എനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാൻ കഴിഞ്ഞു. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിക്ക് വിമർശനമേയില്ല.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!