
കുന്ദമംഗലം : മാക്കൂട്ടം സൗഹൃദ വേദി ലഹരി വിരുദ്ധ കാമ്പയിനും ഇഫ്ത്താർ മീറ്റും നടത്തി. കാരന്തൂർ ഹോട്ടൽ അജ്‌വയിൽ നടന്ന പ്രോഗ്രാം മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. കാരന്തൂർ മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി മുഖ്യാഥിതിയായി . സി.എച്ച് സെൻ്റർ പ്രസിഡണ്ട് കെ.പി. കോയ ഹാജി ഇഫ്താർ സന്ദേശവും ഷാജി പുൽക്കുന്നു മ്മൽ ലഹരി വിരുദ്ധ സന്ദേശവും കൈമാറി. കെ. എം. കോയ , എ.പി. സഫിയ , പി. ഹസ്സൻ , മുജീബ് ഇടകണ്ടി , കെ.കെ. മുഹമ്മദ് , കെ. മൊയ്തീൻ , ഷമീന വെള്ളക്കാട്ട് , എം.വി. ബൈജു , കെ.ടി. ഖാലിദ്, കെ.ഖാദർ മാസ്റ്റർ പടനിലം,ഷമീം മൂന്നു കണ്ടത്തിൽ, എൻ.സി മുഹമ്മദ് , എ.പി. സീനത്ത്,തുടങ്ങിയവർ സംസാരി ച്ചു. ഹബീബ് കാരന്തൂർ സ്വാഗതവും ഐ. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. ” ലഹരിയെ തുരത്തു നാടിനെ രക്ഷിക്കൂ ” എന്ന പ്രമേയം ഉയർത്തി തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ഏപ്രിൽ 15 നകം വിപുലമായ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു .