Trending

ശുദ്ധ കുടുനീർ പദ്ധതി 2024;മഞ്ഞപിത്ത രോഗം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജാഗ്രതയുമായി കുന്ദമംഗലം പഞ്ചായത്ത്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശത്തു മഞ്ഞപിത്ത രോഗം റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ള പദ്ധതി കൺവീനർ മാർ,ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്മെന്റ് അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടിയന്തര മീറ്റിംഗ് ചേർന്നു. അടിയന്തര പ്രാധാന്യത്തോടെ എല്ലാ കുടിവെള്ള പദ്ധതികളും സൂപ്പർ ക്ളോറിനേഷൻ ചെയ്യുക, കുടിവെള്ള സാമ്പിൾ പരിശോധന, എല്ലാ കുടിവെള്ള ടാങ്കും വൃത്തിയാക്കുക, വഴിയോര കച്ചവട ജ്യൂസ്‌ സെന്ററുകൾ പരിശോധന, വ്യക്തി ശുചിത്യം പാലിക്കാൻ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുവാനും തീരുമാനിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ തല കുടിവെള്ള പദ്ധതി കൺവീനർ നജീബ് പാലക്കൽ അധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാരായ ഷൈജ വളപ്പിൽ, ലിബിന രാജേഷ്, അംബികദേവി,പ്രീതി യൂ സി, കൗലത്തു പി, നൗഷാദ് കെ കെ സി, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എ. എം അനിൽകുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ ഇന്ദു ഏലിയാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം രഞ്ജിത്ത്, പി. എച്. എൻ ജയലക്ഷ്മി കെ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!