International News

കൊല്ലപ്പെടുമെന്ന് ഉറപ്പ്; കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണം; ഇമ്രാൻ ഖാൻ

താൻ കൊല്ലപെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇനിയും കോടതിയിലെത്തിയാൽ താൻ കൊല്ലപ്പെടുമെന്നും കേസുകൾ ഒരുമിച്ച് ആക്കണമെന്നും നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ഇമ്രാൻ ആവശ്യപ്പെട്ടു.

തോഷിയാന കേസിൽ ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ തനിക്ക് ചുറ്റിലുമുണ്ടായിരുന്നെന്നും ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചതെന്നും പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു.

കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. ഇത്തരമുള്ള സംഘർഷത്തിൽ ഇല്ലാതാക്കാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിന്റെ സംരക്ഷണം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇസ്ലാമാബാദ് കോടതി പരിസരത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് ഇമ്രാൻഖാൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!