ജല സാക്ഷരത യജ്ഞത്തോടെ ഗ്രീൻ കാർണിവൽ ആരംഭിച്ചു
ലോക ജലദിനം തൊട്ട് പരിസ്ഥിതി ദിനം വരെ നടത്തുന്ന ഗ്രീൻ കാർണിവലിന്റെ ഭാഗമായി സി ഡബ്ല്യൂ ആര്‍ ഡി എം കോഴിക്കോട്, ഗ്രീന്‍ കെയര്‍ മിഷൻ , എസ് എ കോളേജ് ഭൂമിത്ര സേന എന്നിവര്‍ സംയുക്തമായി സങ്കെടുപ്പിക്കുന്ന ജല സാക്ഷരത യജ്ഞം
പിടിഎ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂളിമാട് ഗ്രീൻ കാർപെറ്റ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രചാരണരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ഹമീദലി വഴക്കാടിന് ഗ്രീന്‍ കെയര്‍ മിഷന്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ കാര്‍ണിവല്‍ പുരസ്‌കാരസമർപ്പണവും
ചടങ്ങിൽ നടന്നു.
ജലമാണ് ജീവന്‍ പുഴ ജീവധാര എന്ന വിഷയത്തെ ആസ്പദമാക്കി ചാലിയാര്‍ ഇരുവഞ്ഞി പുഴകളിലൂടെ നടത്തിയ ഫ്‌ളോട്ടിംഗ് കോണ്‍ഫറന്‍സ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത് ഫ്‌ളാഗ് ഓഫ് ചെയ്തു . സി ഡബ്ല്യൂ ആര്‍ ഡി എം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമൂവല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ടി റിയാസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ പി വത്സല, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെടിഎ നാസര്‍, മജീദ് പുളിക്കല്‍, കെപിയു അലി, ഡോ. മുജീബ് റഹ്‌മാന്‍, പി കെ സി മുഹമ്മദ്,ബന്ന ചേന്നമംഗലൂര്‍, , ജാബിര്‍ കാരാട്ട്, നൗഷാദ് നൗഷി, പാണാളി ജുനൈസ്, ഡോ. ജയസൂര്യന്‍, ഇജാസ് കെ. വിവേക് ബി. തുടങ്ങിയവര്‍ സംസാരിച്ചു. ഇരുവഞ്ഞി പുഴ ശുചീകരണം, ദുരന്ത രക്ഷാ പ്രവര്‍ത്തന പരിശീലനം, ബോധവല്‍ക്കരണ സൈക്കിള്‍ റാലികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ജല സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി തുടര്‍ദിവസങ്ങളില്‍ നടക്കും.

