സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഏരിയ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ചെറുവറ്റ കാലിക്കറ്റ് അരീന
ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ജമാഅത്തെ ഇസ്ലാമി ഏരിയാ വൈസ് പ്രസിഡന്റ് സലീം വെള്ളിപറമ്പ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് സലാഹുദ്ദീൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ഫൈനലിൽ മൂഴിക്കലിനെ തോൽപ്പിച്ച് പാലാഴി ടീം ജേതാക്കളായി. വിജയികൾക്ക് സോളിഡാരിറ്റി കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ.പി.സലാം, ജനറൽ സെക്രട്ടറി കെ.അഷ്കർ അലി എന്നിവർ ട്രോഫി കൈമാറി. ദിൽഷാദ് ബാബു ചെറുവറ്റ, റിഷാദ് പാലാഴി, പി.കെ ഫാഇസ്, ഫൈജാസ് ചെറുവറ്റ , മുബഷിർ കുറ്റിക്കാട്ടൂർ , ജാഫർ റോയൽ എന്നിവർ നേതൃത്വം നൽകി.