ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കോവിഡ് ബാധിച്ച് ചികിത്സയില്‍. മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 20ന് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ ഇന്ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ബജറ്റ് സമ്മേളനത്തിനിടയിലാണ് സ്പീക്കര്‍ കോവിഡ് പോസിറ്റീവായത്.