International

ട്രംപിന് വന്‍ തിരിച്ചടി; ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമപരമായി നിലനില്‍ക്കില്ലെന്ന് യുഎസ് സുപ്രിംകോടതി

തീരുവ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമപരമായി നിലനില്‍ക്കില്ലെന്ന് യു എസ് സുപ്രിംകോടതി വിധിച്ചു. തോന്നിയത് പോലെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അമേരിക്കന്‍ സുപ്രിംകോടതി നിരീക്ഷിച്ചു.

ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചു. ട്രംപിന്റെ നടപടി നിയമത്തിന്റെ പരിധി ലംഘിച്ചുള്ളതാണെന്നും കോടതി വിധിയിലുണ്ട്. ഭരണഘടന പ്രകാരം തീരുവ ചുമത്തുന്നതിന് മുമ്പ് പ്രസിഡന്റ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയിരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സിന്റേതാണ് നിരീക്ഷണങ്ങള്‍.

യാതൊരു പരിധികളുമില്ലാതെ തോന്നിയത്രയും കാലയളവിലും തോന്നിയത്ര അളവിലും തോന്നിയ മാനദണ്ഡങ്ങളിലും തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തീരുവ ചരിത്രവും കീഴ്‌വഴക്കവും പരിശോധിക്കുമ്പോള്‍ തീരുവ നയങ്ങള്‍ നടപ്പിലാക്കുന്നതിന് ട്രംപിന് കോണ്‍ഗ്രസിന്റെ വ്യക്തമായ അംഗീകാരം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ ലോകരാജ്യങ്ങള്‍ക്ക് ട്രംപ് വര്‍ധിപ്പിച്ച ചില തീരുവകളെ കോടതിയുടെ ഈ തീരുമാനം സാരമായി ബാധിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!