information News

അറിയിപ്പുകൾ

കരട് പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ മെഡിക്കൽ/ എൻജിനിയറിങ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃപ്പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഫെബ്രുവരി 25നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം.

സ്‌നേഹസ്പർശം പദ്ധതി, രേഖകൾ നൽകണം
ചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹസ്പർശം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. പുതിയ മാനദണ്ഡപ്രകാരം ധനസഹായം ബി.പി.എൽ വിഭാഗത്തിന് മാത്രമാകും. പ്രായപരിധി 60 വയസുവരെയാകും. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും 2018 മുതൽ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ, വിവാഹിതയല്ല എന്ന തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ നേരിട്ടോ തപാൽ മുഖേനയോ 28.02.2022 ന് മുൻപായി ലഭ്യമാക്കണം. എന്നാൽ മാത്രമേ കുടിശ്ശികയുള്ള ധനസഹായം ഈ സാമ്പത്തിക വർഷം ലഭ്യമാക്കാൻ കഴിയു. ഫോൺ നം: 0471-2341200.

ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം
കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതി ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന വൃക്ക രോഗികളായ ഡയലിസിസ് ചെയ്യുന്നവരും വൃക്ക/ കരൾ മാറ്റിവയ്ക്കലിന് വിധേയരായവരും ഹീമോഫീലിയ രോഗബാധിതരും അരിവാൾ രോഗികളുമായ കുടിശ്ശിക ധനസഹായം ലഭിക്കേണ്ടവരും 2018 മുതൽ ഈ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും അവരുടെ ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവ kssmsamaswasam@gmail.com എന്ന മെയിൽ ഐ.ഡിയിലോ, നേരിട്ടോ, തപാൽ മുഖേനയോ ഫെബ്രുവരി 28ന് മുൻപായി ലഭ്യമാക്കണം. ഇതു ലഭ്യമാക്കിയാൽ മാത്രമേ ധനസഹായം ഈ സാമ്പത്തിക വർഷം അനുവദിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0471-2341200.

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും
റവന്യൂ വകുപ്പിൽനിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്സ് രജിസ്റ്റർ, സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകർപ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവിധ രേഖകൾ, പി.എസ്.സി. ഒ.എം.ആർ. ഷീറ്റിന്റെ പകർപ്പ്, സർവകലാശാല ഉത്തരക്കടലാസിന്റെ പകർപ്പുകൾ തുടങ്ങി സർക്കാരിൽനിന്നു വിതരണം ചെയ്യുന്ന വിവിധ ഇനം രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം.

ആസാദി കാ അമൃത് മഹോത്സവ്: ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഇന്നു (ഫെബ്രുവരി 22) മുതൽ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി ഇന്നു (ഫെബ്രുവരി 22) മുതൽ 28 വരെ വിജ്ഞാൻ സർവത്രേ പൂജ്യതേ (വിജ്ഞാനം സർവ്വ സംപൂജ്യം) എന്ന ശാസ്ത്ര സാങ്കേതിക വിദ്യാവാരം രാജ്യത്തെ 75 കേന്ദ്രങ്ങളിൽ ആഘോഷിക്കും.
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നേതൃത്വം നൽകും. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചടങ്ങ് നടക്കുന്നത്. 23ന് ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ 75 നാഴികക്കല്ലുകൾ എന്ന വിഷയത്തിലും, 24ന് ആധുനിക ഇന്ത്യൻ സാങ്കേതിക രംഗത്തെ നാഴികക്കല്ലുകൾ എന്നതിലും, 25ന് തദ്ദേശീയ ശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും എന്നതിലും, 26ന് സിനിമ,ഗാനം,സാഹിത്യം എന്നതിലും, 27ന് ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നോട്ടുള്ള ഇരുപത്തി അഞ്ചു വർഷങ്ങൾ എന്നതിലും ശില്പശാല നടക്കും. ദേശീയ ശാസ്ത്ര ദിനമായ ഇരുപത്തി എട്ടിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളെ ആസ്പദമാക്കി 25ന് രാവിലെ 10.30 മുതൽ ഇന്റർ സ്‌കൂൾ തല മൽസരങ്ങൾ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. ഹൈസ്‌കൂൾ, യു.പി വിദ്യാർത്ഥികൾക്കായി ഉപന്യാസം, പ്രസംഗം, ചിത്രരചനാ മൽസരങ്ങളും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരവും ആണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
പരിപാടിയുടെ ഭാഗമായി സയൻസ് ഫോട്ടോ പ്രദർശനം, ശാസ്ത്ര എക്‌സിബിഷൻ, പുസ്തക പ്രദർശനം,സയൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയും നടക്കും. പങ്കെടുക്കാൻ താൽപര്യമുളളവർ 20നകം പേരുകൾ 9567404442 എന്ന വാട്ട്‌സ്അപ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!