കേന്ദ്രസര്‍ക്കാരിന്റെ തീവ്രഹിന്ദുത്വത്തെ ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ മാത്രമായി യാത്ര നടത്തുന്ന പ്രതിപക്ഷ നേതാവ് ബിജെപിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. പാചക വാതക വിലയും ഇന്ധന വിലയും കൂടന്നതില്‍ കോണ്‍ഗ്രസിന് പരാതിയില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.
ഒരു സ്ഥലത്തും ബിജെപിയെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല. കോണ്‍ഗ്രസിന്റെ ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായി. പാചക വാതക വില 100 രൂപയിലധികം വര്‍ധിച്ചു. അതൊന്നും ഇവരെ സ്പര്‍ശിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.