ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ ബലിയാടാവുന്ന സാഹചര്യമുണ്ടാകരുതെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വീടിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ബോധത്തോടെ വളരാനുള്ള സാഹചര്യം ഒരുക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ട്. അടുത്തകാലത്തായി കുഞ്ഞുങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന കേസുകള്‍ ആശങ്കയുളവാക്കുന്നതാണ്. നല്ല വിദ്യാഭ്യാസം നല്‍കി സുരക്ഷിതമായി കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാഹചര്യം രക്ഷിതാക്കള്‍ ഒരുക്കണമെന്നും വനിതാകമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ഓര്‍മിപ്പിച്ചു.മലപ്പുറം ജില്ലാ തല അദാലത്തില്‍ സംസാരിക്കുകയിരുന്നു അവർ.മലപ്പുറം കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ വി.ആര്‍ മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി.കുഞ്ഞായിഷ, അഡ്വ. സുകൃതകുമാരി, അഡ്വ. ഷീന, ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.