താത്തൂർപൊയിലിൽ പോളിംഗ് 86.1 ശതമാനം
മാവൂർ: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച മാവൂർ പഞ്ചായത്തിലെ വാർഡ് 11 താത്തൂർപൊയിലിൽ ഇന്ന് ( ജനു.21) നടന്ന ഉപതെരഞ്ഞെടുപ്പിൽ 86.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 1259 വോട്ടർമാരിൽ 1084 പേർ വോട്ട് ചെയ്തു. 499 പുരുഷന്മാരും 585 സ്ത്രീകളുമാണ് വോട്ട് ചെയ്തത്. സെന്റ് മേരീസ് സ്കൂളിലും, താത്തൂർ പൊയിൽ അങ്കണവാടിയിലും സജ്ജീകരിച്ച രണ്ടുബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. നാളെ (ജനു.22) രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ.

