Trending

സ്ക്വായ് സംസ്ഥാ‌ന സീനിയർ ചാമ്പ്യൻഷിപ്പും കോച്ചസ് ട്രെയിനിങ്ങ് ക്യാമ്പും 23, 24 തീയ്യതികളിൽ കുന്ദമംഗലത്ത്

സ്ക്വായ് സംസ്ഥാ‌ന സീനിയർ ചാമ്പ്യൻഷിപ്പും കോച്ചസ് ട്രെയിനിങ്ങ് ക്യാമ്പും 23, 24 തീയ്യതികളിൽ കുന്ദമംഗലത്ത്

കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെയും അംഗീകാരമുള്ള സ്ക്വായ് മാർഷൽ ആർട്സിന്റെ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പും ഈ മാസം 23, 24 തിയ്യതികളിൽ കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. സ്ക്വായ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽകുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി മുഖ്യാതിഥിയായിരിക്കും.
24ന് നടക്കുന്ന സമാപന ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽ കുന്നുമ്മൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!