പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ വിതരണം ആരംഭിച്ചിരിക്കുന്ന കൊവിഡ് വാക്സിന് കൊവിഷീല്‍ഡിന്റെ ഇന്ത്യയിലെ ഉത്പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
ഉച്ചയ്ക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെര്‍മിനല്‍ ഒന്നില്‍ അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തം മൂലം കോവിഷീല്‍ഡിന്റെ ഉത്പാദനം തടസപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

