
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ ഐ. വി. എഫ്.(IVF) ചികിത്സയിലൂടെ ജനിച്ച കുട്ടിയുമായി ഡോ. കവിത യും ഡോ. ഭീംമാനന്ദും
ശാന്തി ഹോസ്പിറ്റലിന് ഇത് അഭിമാന നേട്ടം. ശാന്തി ഹോസ്പിറ്റലിലെ ഐ.വി.എഫ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ആദ്യത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ശാന്തി ഹോസ്പിറ്റല്‍ അതിന്റെ മറ്റൊരു പ്രയാണമായ ഐ.യു.ഐ, ഐ.വി.എഫ് (IVF) സംവിധാനങ്ങളോടെ റീപ്രൊഡക്റ്റീവ് മെഡിസിന്‍ (വന്ധ്യത ചികിത്സാ വിഭാഗം ) എന്ന ഡിപ്പാര്‍ട്‌മെന്റിന് രൂപം നല്‍കിയത് . ഗൈനക്കോളജി ചികിത്സാ രംഗത്ത് വര്ഷങ്ങളുടെ പരിചയ സമ്പത്തും കൃത്യമായ പരിചരണത്തിന്റെയും പിന്‍ബലത്തിലാണ് ഇത്തരമൊരു ചികിത്സാ സംവിധാനത്തിന് കഴിഞ്ഞ 2020 ല്‍ തുടക്കം കുറിച്ചത്. ഡോ. കവിത ടി യുടെ നേതൃത്വത്തില്‍ ധാര്‍മ്മികതയിലൂന്നിയ കൃത്യമായ വന്ധ്യതാ പരിചരണം, കുറഞ്ഞ ചെലവില്‍ സാധ്യമാക്കുക എന്ന നിര്‍ബന്ധത്തോടുകൂടി തുടങ്ങിയ ഐ വി എഫ് കുറഞ്ഞ കാലം കൊണ്ട് തന്നെ കുഞ്ഞെന്ന വലിയ സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി.
അത്യധികം സന്തോഷം നല്‍കുന്ന അസുലഭ മുഹൂര്‍ത്തമാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

