താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആശശരത്, നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർക്ക് തോൽവി. വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വിജയിച്ചു. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് പരാജയപ്പെട്ടവര്‍. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് നേടിയത് 100 വോട്ടുകള്‍ മാത്രമാണ്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍ പിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു ഔദ്യോഗിക പാനലില്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി ആശ ശരത് പരാജയപ്പെട്ടു. മണിയന്‍ പിള്ള രാജുവിന് 224 വോട്ടാണ് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ടും ആശ ശരത്തിന് 153 വോട്ടുകളും ലഭിച്ചു.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്.
അമ്മയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും ജനറല്‍ ബോഡിയും ഇന്നലെ കൊച്ചിയില്‍ വെച്ചാണ് നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ദിഖുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചവരും വോട്ടുകളും
മണിയന്‍പിള്ള രാജു (224)
ശ്വേത മേനോന്‍ (176)
ആശ ശരത് (153)
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചവരും വോട്ടുകളും
ബാബുരാജ് (242)
ലാല്‍ (212)
ലെന (234)
മഞ്ജു പിള്ള (215)
രചന നാരായണന്‍കുട്ടി (180)
സുധീര്‍ കരമന (261)
സുരഭി (236)
ടിനി ടോം (222)
ടൊവിനോ തോമസ് (220)
ഉണ്ണി മുകുന്ദന്‍ (198)
വിജയ് ബാബു (225)
ഹണി റോസ് (145)
നിവിന്‍ പോളി (158)
നാസര്‍ ലത്തീഫ് (100)

