ചിലവ് കുറഞ്ഞ സഞ്ചാരങ്ങൾക്കായി ഉപയോഗിക്കാനായി പടനിലം സ്വദേശി ആകാശ് കൃഷ്ണ നിർമിച്ച സൈക്കിൾ ക്യാമ്പെർ ലോഞ്ച് ചെയ്തു.രണ്ടര മാസം കൊണ്ട് 65000 രൂപ ചിലവിൽ നിർമിച്ച ക്യാമ്പെറിന്റെ ലോഞ്ചിങ് ചടങ്ങ് കളരിക്കണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോ ലാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പൊതുപ്രവർത്തകനായ ഷിജു പടനിലം അധ്യക്ഷത വഹിച്ചു. സി ഡി എസ് പ്രവർത്തക അജിത,മുതിർന്ന മാധ്യമ പ്രവർത്തകനായ എം സിബഗത്തുള്ള, അരിയിൽ നാസർ ,ഉദയൻ കളരിക്കണ്ടി ,തുടങ്ങിയവരും നാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഒരാൾക്കു കിടക്കാനും ഭക്ഷണം കഴിക്കാനും ലാപ്ടോപ്പ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ആകാശിന്റെ ഈ വാഹനത്തിൽ കഴിയും.സോളാർ പാനൽ മുഖേന ലാപ്ടോപ്പ്, കൂളർ ,ഫ്രിഡ്ജ് ,മിക്സി,ലൈറ്റ് മുതലായവ പ്രവർത്തിപ്പിക്കുന്ന തരത്തിലാണ് ഈ കാരവാൻ ഒരുക്കിയിരിക്കുന്നത്.ജനശബ്ദം ന്യുസിലൂടെ വന്ന ആകാശിന്റെ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെലവ് കുറഞ്ഞ സഞ്ചാരങ്ങൾക്ക് ആകാശിന്റെ സൈക്കിൾ ക്യാമ്പർ;ലോഞ്ച് ചെയ്തു
