Trending

നാട്ടാന പരിപാലന ചട്ടം; ആചാരവും നിയമവും പരിപാലിക്കാൻ സർക്കാർ സന്നദ്ധം; മന്ത്രി എ കെ ശശീന്ദ്രൻ

ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിനോടൊപ്പം നാട്ടാനകളുടെ സുരക്ഷയും ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്‌ഷ്യം എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

നാട്ടാന പരിപാലനം സംബന്ധിച്ച് 2023 – ലെ കേരള ക്യാപ്റ്റീവ് എലിഫന്റ്‌ (മാനേജ്‌മെന്റ്‌ & മെയിന്റനൻസ്) കരട് ചട്ടത്തിൻമേലുള്ള ചർച്ച പി റ്റി പി നഗർ ഫോറസ്ട്രി ട്രെയിനിങ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 ലാണ് പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ഈ അടുത്ത കാലത്തു ഉത്സവങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതികളുടെ ഇടപെടൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. ഒരു വശത്ത് ആചാരം നിലനിൽക്കുമ്പോൾ തന്നെ കാട്ടാനകളുടെ സുരക്ഷ ഉറപ്പാകുന്നതുപോലെ തന്നെ നാട്ടാനകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ കൊണ്ടുവരുന്നതിൽ ഇനി താമസിക്കാൻ കഴിയില്ല. 2025 ജനുവരി ആകുമ്പോൾ വ്യക്തമായ ചട്ടങ്ങൾ ഉണ്ടാകണം എന്നാണ് സർക്കാർ ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആനകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ ഉദ്യോഗസ്ഥരെ പോലെ തന്നെ ആന ഉടമസ്ഥരും ആന ഉടമ സംഘനകളും വിശാലമായ നിലപാട് സ്വീകരിക്കണം. പരിസ്ഥിതി പ്രവർത്തകർ വനം-വന്യജീവി പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ ഏകപക്ഷീയമായ തീരുമാങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതയെ ബാധിക്കും, അദ്ദേഹം പറഞ്ഞു.

പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ വനം ഉദ്യോഗസ്ഥർ, സർക്കാർ മാത്രമായി നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവരുമ്പോൾ ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഉടസ്ഥരുടെയും ആന ഉടമ സംഘനകളുടെയും അഭിപ്രായങ്ങൾ തേടണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ചർച്ച സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വം പോലെ തന്നെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവർത്തിത്വവും രൂപീകരിക്കുന്നതിന് ഒരു പുതിയ മാനം ഉണ്ടായാൽ, കേരളം രാജ്യത്തിന് തന്നെ ഒരു മാതൃകയാകും, ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഏതു നിയമവും പ്രായോഗികവും യുക്തിപൂർണവുമായിയിരിക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഗതാഗതം മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ആചാരങ്ങളുടെ ഭാഗമാണ് ആനകൾ. ക്ഷേത്ര ഉത്സവങ്ങൾക്കു ഭംഗം വരാനും പാടില്ല, അതെ സമയം ആനകൾക്ക് സുരക്ഷയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനംമേധാവി ഗംഗ സിങ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, ഡോ. പി. പുകഴേന്തി, ഡോ. എൽ. ചന്ദ്രശേഖർ, ഡോ. ജസ്റ്റിൻ മോഹൻ, ഡോ. സഞ്ജയൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!