തിയറ്ററുകളിൽ റിവ്യൂ വേണ്ടെന്ന് തമിഴ്നാട്ടിലെ സിനിമ നിര്‍മാതാക്കള്‍. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ തിയറ്ററര്‍ ഉടമകള്‍ക്ക് സിനിമ നിര്‍മാതാക്കള്‍ കൈമാറി. സിനിമ റിലീസായ ഉടനെ റിവ്യൂ ബോംബിങ് നടത്തുന്നത് സിനിമയെ ബാധിക്കുന്നുണ്ടെന്നാണ് സിനിമ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. സിനിമയുടെ ആദ്യ ഷോ തീരുന്നതിന് മുമ്പ് തന്നെ തിയറ്ററിൽ വെച്ച് ഇത്തരം ഓണ്‍ലൈൻ റിവ്യു വരുന്നത് ഉള്‍പ്പെടെ സിനിമയെ തകര്‍ക്കുകയാണെന്നാണ് നിര്‍മാതാക്കളുടെ വാദം.ഓണ്‍ലൈൻ മാധ്യമങ്ങളെയും യൂട്യൂബേഴ്സിനെയും തിയറ്ററിൽ കയറ്റരുതെന്നും തിയറ്ററിലെത്തി ആളുകളുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യൂട്യൂബേഴ്സിന്‍റെ റിവ്യൂ സിനിമകളെ തകര്‍ക്കുകയാണെന്നും സിനിമ നിര്‍മാതാക്കള്‍ കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം റിവ്യൂകള്‍ ഇന്ത്യൻ-2, വേട്ടയാൻ, കംഗുവ തുടങ്ങിയ സിനിമകളെ ബാധിച്ചുവെന്നും തിയറ്ററിലെ റിവ്യൂ വിലക്കണെന്നുമാണ് കത്തിലെ ആവശ്യം.