Local News

പന്തീർപാടം പണ്ടാരപ്പറമ്പ് ഭാഗത്ത് സ്ത്രീ പുഴയിൽ ചാടിയതായി സംശയം;തിരച്ചിൽ ഊർജിതം

കുന്ദമംഗലം പന്തീർപാടം പണ്ടാരപ്പറമ്പ് ഭാഗത്ത് ഒരു സ്ത്രീ പുഴയിൽ ചാടിയതായി സംശയം.പണ്ടാരപ്പറമ്പ് പാലത്തിന് സമീപത്ത് നിന്നും 100 മീറ്റർ അകലെയുള്ള പമ്പ് ഹൗസിന് സമീപത്ത് വെച്ച് ചാടിയതായാണ് സംശയിക്കുന്നത്.ഇന്നലെ വൈകീട്ട് ആരംഭിച്ച തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചെങ്കിലും രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
സമീപ പ്രദേശത്തെ പണ്ടാരപ്പറമ്പ് ഭാഗത്ത് നിന്നും ഏകദേശം 53 വയസുള്ള സ്ത്രീയെ ഇന്നലെയോടെ കാണാതായിരുന്നു.കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കുന്ദമംഗലം പോലീസിൽ പരാതിയും നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ ഡോഗ് സ്‌ക്വാഡ് സംഘം അവസാനമായി നിന്നത് ഈ പുഴയുടെ പരിസരത്താണ്.
വെള്ളിമാടുകുന്ന് ഫയർഫോഴ്‌സ് ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജിത് കുമാർ,മുങ്ങൽ വിദഗ്ദ്ധരായ അഹമ്മദ് റഹീസ്,അഭിലാഷ് നിഖിൽ മല്ലിശ്ശേരി, ഇവരെ കൂടാതെ കുന്ദമംഗലം എസ് ഐ അഷറഫിന്റെ നേതൃത്വത്തിലെ പോലീസ് സംഘവും സംഭവസ്ഥലത്തുണ്ട്. നാട്ടുകാരായ വി കെ മുനീർ,പുറായിൽ മുജീബ്,കാരാക്കുന്നുമ്മൽ കബീർ എന്നിവരും മുങ്ങൽ സംഘത്തിലുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!