Trending

കുന്ദമംഗലത്ത് നാലു പേരുടെയും പത്രിക സ്വീകരിച്ചു. എൽ ഡി എഫിൻ്റെ പരാതി കമ്മീഷൻ തള്ളി

State Election Commission Kerala - Community | Facebook

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച യു.ഡി എഫിലെ നാലു മെമ്പർമാരുടെ പത്രിക സ്വീകരിച്ചു.
പത്താം വാർഡിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജിഷ ചോലക്കമണ്ണിൽ, പതിമൂന്നാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച എം.പി അശോകൻ, പതിനാലാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച കൗലത്ത്, പതിനാറാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച ഷമീന വെള്ളക്കാട്ട് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. അതു പ്രകാരം ഇലക്ഷൻ കമ്മീഷനുമായി റിട്ടേണിംഗ് ഓഫീസർ ബദ്ധപ്പെട്ടതിനെ തുടർന്ന് കമ്മീഷൻ അപേക്ഷ നിരസിക്കാതിരിക്കാൻ തീതമാനിക്കുകയായിരുന്നു.
2010 -2015 ഭരണ സമിതിയിൽ അംഗങ്ങളായിരുന്ന ഇവർ 2011 – 2012 വാർഷിക പദ്ധതി നടപ്പിലാക്കിയതിൽ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ച കണ്ടെെത്തിയതിനെ തുടർന്ന് ഭരണ സമിതി അംഗങ്ങളിൽ 40250 രൂപ വീതം ഈടാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥനത്തിൽ 2019 മാർച്ചിൽ പഞ്ചായത്ത് സെക്രട്ടറി പണം അടക്കാൻ മെമ്പർ മാർക്ക് കത്ത് നൽകിയിരുന്നു. ഇതിനെതിരെ മെമ്പർമാർ 2020 ആഗസ്റ്റിൽ കോടതിയെ സമീപിച്ചെങ്കിലും ഇവർക്ക് ഒരാഴ്ചത്തെ സാവകാശം നൽകുക മാത്രമല്ലാതെ പണം അടക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. അതു കൊണ്ട് ഇവർ മൽസരിക്കാൻ യോഗ്യരല്ലെന്നാണ് എൽ.ഡി.എഫ് വാദിച്ചിരുന്നത്. എന്നാൽ ഈ വാദം ഇലക്ഷൻ കമ്മീഷൻ തള്ളുകയായിരുന്നു. എന്നാൽ ഇനി ഈ വിഷയം കോടതിയിലേക്ക്എത്താനാണ് സാധ്യത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!