ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതല കമ്മിറ്റി മെമ്പറായി തെക്കയില്‍ രാജനെ തിരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തികരണത്തിനായി ആര്‍.പി.ഡി.ആക്ട് പ്രകാരം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിയ കമ്മിറ്റിയിലേക്ക് പാരന്റ്‌സ് ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ നിന്നുമാണ് തിരഞ്ഞെടുത്തത്.
ഭിന്നശേഷി മേഖലയില്‍ രണ്ട് പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഒട്ടെറെ പേര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുവാനും ബോധവല്‍ക്കരണത്തിലുടെ അവകാശബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പരിരക്ഷ കമ്മിറ്റി മെമ്പറും, നാഷണല്‍ ട്രസ്റ്റ് റിസോര്‍സ് പേര്‍സണും കിലയുടെ ടി.ഒ.ടി അംഗവുമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറുമാണ്.