ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു. ഓക്സ്ഫഡ് വാക്സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമാണെന്ന രണ്ടാംഘട്ട പരീക്ഷണഫലവും പുറത്തുവന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് സ്വകാര്യ കന്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. കോവാക്സിന്റെ അവസാനഘട്ട പരീക്ഷണമാണ് ഇന്ന് ആരംഭിച്ചത്. ഹരിയാന ആരോഗ്യമന്ത്രി അനില്‍വിജ് ആദ്യഡോസ് സ്വീകരിച്ചു. ഇന്ത്യയില്‍ വികസിപ്പിച്ച ഒരു കോവിഡ് വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത് ഇതാദ്യമായാണ്. 26000 പേരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുക.