തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിന് പോരാട്ടചൂടേറുകയാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി മുൻ പ്രസിഡന്റുമാരും മത്സര രംഗത്ത് സജീവമാണ്.

ലീന വാസുദേവൻ
2015 -2020 കാലയളവിൽ യു ഡി എഫ് ന്റെ സാരഥി യായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ സജീവ പ്രവർത്തകയായിരുന്നു ലീന വാസുദേവൻ.രണ്ടര വർഷക്കാലം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി ഇവർ പ്രവർത്തിച്ചിരുന്നു.സാധാരണ ഒരു വീട്ടമ്മയിൽ നിന്ന് ആണ് ലീന വാസുദേവൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.ഭർത്താവ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.ഇത്തവണ സ്വന്തം വാർഡ് ആയ 9ൽ തന്നെ യാണ് ഇവർ സ്ഥാനാർത്ഥിയായി നിൽക്കുന്നത്.ഏകദേശം 1490 വോട്ടർമാരാണ് ഈ ജനറൽവാർഡിൽ ഉള്ളത്. ഡിഗ്രി ബിരുദം നേടിയെങ്കിലും രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.

എം പി അശോകൻ
2010 ൽ വാർഡ് 13 ൽ ഒന്നര വർഷക്കാലം യൂ ഡി എഫ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മേലെ പുൽപറമ്പിൽ എം പി അശോകൻ.കഴിഞ്ഞ വർഷം വാർഡിൽ സ്ത്രീസംവരണം ആയിരിക്കെ മത്സരിക്കാൻ സാധിച്ചിരുന്നില്ല എന്നാൽ ഇത്തവണ അദ്ദേഹം വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.എന്നാൽ കോവിഡ് പോസിറ്റീവ് ആയിരിക്കെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് നേരിട്ട് എത്താൻ സധിച്ചിരുന്നില്ല. നല്ല ഒരു സാമൂഹ്യ പ്രവർത്തകനാണ് അശോകൻ.

ഷൈജ വളപ്പിൽ
കാരന്തുർ വാർഡ് 21 ലേക്കാണ് ഷൈജ വളപ്പിൽ ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് നേരത്തെയും ഇതേ വാർഡിൽ തന്നെ മത്സരിച്ച് ജയിച്ച വ്യക്തിയാണ് ഇവർ.2015 -20 കാലയളവിൽ രണ്ടര വർഷക്കാലത്തിന് ശേഷമാണ് പ്രസിഡന്റായി പ്രവർത്തിച്ചത്.ഏകദേശം 2800 ഓളം വോട്ടർമാരാണ് ഈ വാർഡിൽ ഉള്ളത്.മഹിള കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി യായിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.കൂടാതെ മഹിളാ കോൺഗ്രസ്സ് ന്റെ മണ്ഡലം സെക്രട്ടറി കൂടിയാണ്. കുടുംബശ്രീയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്.2005 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ ആയിരുന്നില്ല. ബിരുദദാരിയാണ്.

ഷമീന വെള്ളക്കെട്ട്
2010-15 കാലയളവിൽ വാർഡ് മെമ്പർ ആയി പ്രവർത്തിച്ച വ്യക്തിയാണ് ഷമീന വെള്ളക്കെട്ട് 2015 -20 കാലയളവിലാണ് ഇവർ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജനറൽ വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റിലാണ് ഇവർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.ചെറുവാടി ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ആണ് ഭർത്താവ്.രണ്ടാം വർഷക്കാലം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു.പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയായിരുന്നു.ഏകദേശം രണ്ടായിരത്തി മുന്നൂറോളം വോട്ടർമാരാണ് ഈ വാർഡിൽ ഉള്ളത്.
കുന്ദമംഗലത്തിന്റെ മുൻ പ്രെസിഡന്റുമാരടക്കം ഇത്തവണ മത്സരരംഗത്തേക്ക് എത്തുമ്പോൾ മറ്റു സ്ഥാനാർത്ഥികളടക്കം ഉള്ളവർക്ക് ഇതൊരു വെല്ലുവിളിതന്നെയാണ്. നല്ല മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെട്ടന്നത്. അതേ പോലെ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന ധനീഷ് ലാൽ ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡണ്ടാണ്

