2020ലെ ബുക്കര്‍ സമ്മാനം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. ഷഗ്ഗി ബെയിന്‍ എന്ന തന്റെ ആദ്യ നോവലിലൂടെയാണ് ഈ സ്‌കോട്ലാന്റുകാരന്‍ ബുക്കര്‍ സമ്മാനം നേടിയിരിക്കുന്നത്. എഴുത്തുകാരന്റെ നാടായ സ്‌കോട്ട്ലാന്‍ഡ് തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് നോവലിന്റെ കഥ നടക്കുന്നത്. 1980കളിലെ ഗ്ലാസ്ഗോയിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയാണ് പറയുന്നത്. തന്റെ തന്നെ ബാല്യകാല അനുഭവങ്ങളാണ് നോവലിന് പ്രചോദനമായതെന്ന് ഡഗ്ലസ് സ്റ്റുവാര്‍ട്ട് പറയുന്നു. 44കാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് നിലവില്‍ ന്യൂയോര്‍ക്കിലാണ് താമസം.
ഇത്തവണ ബുക്കര്‍ സമ്മാനത്തിന് പരിഗണിച്ച എഴുത്തുകാരില്‍ ആറ് പേരുടേയും ആദ്യ നോവലുകളാണ് പുരസ്‌കാര നിര്‍ണയ സമിതിയ്ക്ക് മുന്നില്‍ വന്നത്.13 എഴുത്തുകാരാണ് ഇത്തവണ ജൂറിയുടെ അന്തിമ പട്ടികയില്‍ വന്നത്. കഴിഞ്ഞ വര്‍ഷം കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ് വുഡിനും ആംഗ്ലോ-നൈജീരിയന്‍ എഴുത്തുകാരന്‍ ബെര്‍ണാര്‍ഡൈന്‍ എവാരിസ്റ്റോയുമാണ് ബുക്കര്‍ സമ്മാനം പങ്കിട്ടത്. 66,000 ഡോളറാണ് പുരസ്‌കാരത്തുക.