Trending

നിയമസഭാ പുസ്തകോത്സവം; കലാ-സാഹിത്യ മത്സരങ്ങൾക്ക് മികച്ച പ്രതികരണം

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക്
മികച്ച പ്രതികരണം. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ നാല് വിഭാ​ഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാ​ഗത്തിലേക്കും ലഭിച്ച എൻട്രികൾ കെഎൽഐബിഎഫിന്റെ യൂട്യൂബ് ചാനലിലും (https://www.youtube.com/@KLIBF) ഫേസ്ബുക്ക് പേജിലും (https://www.facebook.com/KLIBF) അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ വീഡിയോക്കും ലഭിക്കുന്ന ലൈക്കുകളുടെ എണ്ണവും ജഡ്ജിം​ഗ് പാനലിന്റെ വിലയിരുത്തലുകളുകൾക്കും ശേഷമായിരിക്കും വിജയികളെ തീരുമാനിക്കുക. വിജയികൾക്കുള്ള സമ്മാനദാനം പുസ്തകോത്സവ വേദിയിൽ നടക്കും.

ഒരു കഥ പറയാം മത്സരത്തിനു വേണ്ടി ലഭിച്ച എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത 91 പേരുടെ വീഡിയോകളാണ് യൂട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്തിരിക്കുന്നത്. ജൂനിയർ വിഭാ​ഗത്തിൽ 70 പേരും സീനിയർ വിഭാ​ഗത്തിൽ 21 പേരും ഈ വിഭാ​ഗത്തിൽ മത്സരിക്കുന്നുണ്ട്. 18 വയസ് വരെയുള്ളവരും 18നും 40നും ഇടയിൽ പ്രായമുള്ളവരുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജൂനിയർ സീനിയർ, മാസ്റ്റേഴ്സ് എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായിട്ടാണ് പുസ്തകാസ്വാദനം, പദ്യ പാരായണം മത്സരങ്ങൾ. 106ഉം 270 എൻട്രികൾ വീതമാണ് ഇതിലുള്ളത്.

വായനശാല എന്ന വിഭാ​ഗത്തിൽ തങ്ങളെ സ്വാധീനിച്ച വായനശാലകളെക്കുറിച്ചുള്ള അനുഭവങ്ങളാണ് മത്സരാർത്ഥികൾ പങ്കുവയ്ക്കുന്നത്. 50 വയസിന് മുകളിലുള്ള 16 പേരാണ് ഈ ഇനത്തിൽ മത്സരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!