Trending

അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം 2023 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കമ്മ്യുണിറ്റി റിസർവേഷൻ പാലിച്ചു കൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താൽപര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഒക്ടോബർ 28 രാവിലെ 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്. www.kcaet.kau.in, www.kau.in

ധനസഹായം നൽകുന്നു

പട്ടിക വർഗ്ഗ വികസന വകുപ്പ് 2023-24 സാമ്പത്തിക വർഷം നടപ്പാക്കുന്ന ട്യൂട്ടോറിയൽ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടൂട്ടോറിയൽ സ്ഥാപനങ്ങൾ മുഖേന ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾ പരാജയപ്പെട്ട കുട്ടികൾക്ക് ടൂട്ടോറിയൽ സ്ഥാപനങ്ങളിൽ ചേർന്ന് വീണ്ടും പരീക്ഷയെഴുതി വിജയിക്കുന്നതിനുള്ള ധനസഹായം ഈ പദ്ധതിയിലൂടെ നൽകുന്നു. 40,000 രൂപയാണ് കുടുംബ വാർഷിക വരുമാന പരിധി. രക്ഷിതാക്കൾ വിദ്യാർത്ഥികളെ സൗകര്യപ്രദമായതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർത്ത് പഠിപ്പിക്കേണ്ടതാണ്. വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ബന്ധപ്പെട്ട ട്യൂട്ടോറിയൽ സ്ഥാപന മേധാവിയിൽ നിന്ന് ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥി പഠിക്കുന്നുണ്ടെന്ന സാക്ഷ്യപത്രവും ഹാജർ വിവരണവും വാങ്ങി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിൽ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ കോഴിക്കോട് ട്രൈബൽ ഡിവലപ്മെന്റ് ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2376364

അപേക്ഷാ തിയ്യതി നീട്ടി

പൊതുവിഭാഗം റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 1000 ച. അടിക്ക് മുകളിൽ വീട്/ ഒരു ഏക്കറിൽ കൂടുതൽ ഭൂമി/ സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിൽ ജോലി/ആദായനികുതി നൽകുന്നവർ/നാലുചക്രവാഹനം ഉള്ളവർ/ 25000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവർക്ക് ആണ് അപേക്ഷ നൽകാൻ അർഹത. ഫോൺ : 0495 2370655

അപേക്ഷകൾ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വളളവും, വലയും 40 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനും, യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിനും 50 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികൾക്കു ക്ഷേമനിധി അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷ ഫോമും മാർഗ്ഗരേഖകളും അടുത്തുള്ള മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 26 വരെ സ്വീകരിക്കും. ഫോൺ : 0495 2383780

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്ത, മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതലും മാർക്കും ഹാജരുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500 രൂപ നിരക്കിൽ സ്കോളർഷിപ്പ് അനുവദിക്കും. വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ നവംബർ 15 നകം അതാത് സ്കൂളുകളിൽ സമർപ്പിക്കണം. ഫോൺ : 0495 2377786 www.bcdd.kerala.gov.in, www.egrantz.kerala.gov.in

ഫെലോ നിയമനം

അഴുത, ദേവികുളം ബ്ലോക്കുകളില്‍ ഫെലോ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 55000 രൂപ പ്രതിഫലമായും പരമാവധി 5000 രൂപ യാത്രാബത്തയായും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ പി ജി ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരിക്കും നിയമനം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ , അപേക്ഷ ഫോമിന്റെ മാതൃക എന്നിവ ജില്ലാ പ്ലാനിംഗ് ഓഫീസിലെ നോട്ടീസ് ബോര്‍ഡ്, ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റായ idukki.nic.in , ജില്ലാ കളക്ടറുടെ എഫ് ബി പേജ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ എഫ് ബി പേജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പ്രായ പരിധി 35 വയസ് .നീതി ആയോഗ് നടപ്പാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി, പിന്‍ 685603 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് അല്ലെങ്കില്‍ കൊറിയര്‍ ആയി ലഭിക്കണം. വൈകി വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് dpoidk@gmail.com , 04862 233010.

അഭിമുഖം

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം മലയാളം മീഡിയം) (കാറ്റഗറി നമ്പർ. 383/2020) തസ്തികയ്ക്ക് ജൂലൈ 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖത്തിന്റെ രണ്ടാംഘട്ടം ഒക്ടോബർ 27ന് 12.00 മണിക്കും, അന്നേ ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നൽകിയ ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം രാവിലെ 9.30നും പി എസ് സി കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും. ഫോൺ: 0495 2371971

മെഡിക്കൽ ഓഫീസർ നിയമനം

ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി. ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ് ബിരുദവും കേരള സ്‌റേറ്റ് മെഡിക്കൽ കൗൺസിൽ/എൻഎംസി രജിസ്‌ട്രേഷനും. എച്ച് ഐ വി/എയിഡ്‌സ് പ്രോഗ്രാമിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം: 72,000 രൂപ. തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28ന് രാവിലെ 10.30ന് മുമ്പായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2350216

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!