കുന്ദമംഗലം: കുട്ടിക്കൂട്ടുകാരുടെ കലാ പ്രകടന വേദിയായി ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം ആർട്സ് ഫെസ്റ്റ്. ആടിയും പാടിയും കഥ പറഞ്ഞു ആശങ്കകളേതും കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നു. ഖുർ ആൻ പരായണം, ആംഗ്യപ്പാട്ട്, ഇസ്ലാമിക ഗാനം, കഥ പറയൽ, കവിത, അറബിക് ആൽഫബറ്റ് സോംങ്, ചിത്ര രചന, ക്വിസ് മത്സരം അങ്ങനെ എല്ലാ മത്സരവിഭാഗങ്ങളിലും കുരുന്നുകൾ കഴിവുതെളിയിച്ചു. ഡിസംബർ 17 ന് നടക്കാനിരിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ മേഖലാ ഫെസ്റ്റിന് മുന്നോടിയായാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ആദ്യ ദിനം ആക്കോട് ജി എം എൽ പി സ്കൂൾ അധ്യാപകൻ സദറുദ്ദീൻ പുല്ലാളൂർ മുഖ്യാതിഥിയായി എത്തി. രസിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം കുട്ടികളോടൊപ്പം കൂടി. പരിപാടിയുടെ സമാപന ചടങ്ങിൽ കുന്ദമംഗലം മാതൃക പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ മുഹമ്മദ് അഷ്റഫ് മുഖ്യാതിഥിയായി എത്തി. കുട്ടികളിലെ കലാബോധത്തെ ഉയർത്തേണ്ടതിൻ്റെ ആവശ്യകതകയെ കുറിച്ച് മുഹമ്മദ് അഷ്റഫ് സംസാരിച്ചു. പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ മാനേജർ എം. സിബ്ഗത്തുളള അധ്യക്ഷനായ ചടങ്ങിൽ സ്കൈ 1 വിദ്യാർഥി അസ്രാ മെഹർ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പൽ ജസീന മുനീർ, വൈസ് പ്രിൻസിപ്പൽ ഹുസ്ന , എം സി ഇ ടി ട്രഷറർ സുബൈർ കുന്ദമംഗലം, എം സി ഇ ടി മെമ്പർ ഇ പി ലിയാഖത്തലി, പി ടി എ പ്രസിഡൻറ് ഡോക്ടർ മുംതാസ് , അബ്ദുൽ ഖാദർ പെരിങ്ങളം എന്നിവർ സംസാരിച്ചു. കെ കെ അബ്ദുൽ ഹമീദ്. എൻ കെ ഹുസൈൻ ,കാസിം മാസ്റ്റർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി. റംസി ,റസീന കെ പി ,നാജിയ വി, റിഷാന, ഷബ്ന ഒ പി,സജ്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറിയത്.