National News

സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞു; പിതാവിനെ കൊലപ്പെടുത്തി മകൻ

കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ ദർശൻ തമ്മയ്യ അറസ്റ്റിലായി.

ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു.

അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ പിതാവിനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!