അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് 2023-24 വർഷത്തിൽ 100 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴിൽ ധനസഹായം നൽകുന്ന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ അഞ്ച് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, ജാതി, വരുമാനം, പ്രൊജക്ട് റിപ്പോർട്ട് എന്നിവ സഹിതം അതത് ബ്ലോക്ക്/ മുനിസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങൾക്കും പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടാം.
ലേലം/ദർഘാസ് ക്ഷണിച്ചു
കേരള മാരിടൈം ബോർഡിന്റെ അധീനതയിലുള്ള കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കെ കടൽപ്പാലത്തിന് സമീപം ബീച്ച് നവീകരണം നടത്തിയ ഗെയ്റ്റിന് മുൻവശത്തുള്ള (27.5 സെന്റ്) സ്ഥലത്ത് വാഹന പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി പ്രതിമാസ വാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മത്സര സ്വഭാവമുള്ള ലേലം/ദർഘാസ് ക്ഷണിച്ചു.
ലേലം/ദർഘാസ് ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലെ ഓഫിസിൽ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ലേലം/ദർഘാസ് സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കും. ലേലം/ദർഘാസുകളോടൊപ്പം ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും കോഴിക്കോട് പോർട്ട് ഓഫീസറുടെ പേരിലെടുത്ത 10,000/- രൂപയുടെ ഡി.ഡി. നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്. ടെണ്ടർ ഫോറത്തിന്റെ വില ജി.എസ്.ടി ഉൾപ്പെടെ 420 രൂപയാണ്. ടെണ്ടർ ഫോറം 20/09/2023 മുതൽ 09/10/2023 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0471 – 2509842, 2504483.
സീറ്റൊഴിവ്
തലശ്ശേരി ചൊക്ലി ഗവ. കോളേജിൽ ബി.സി.എ കോഴ്‌സിൽ ഇ.ഡബ്ല്യു.എസ് ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ സെപ്റ്റംബർ 23 നുള്ളിൽ കോളേജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800, 9188900210
ഒ.എം.ആർ പരീക്ഷ മാറ്റിവെച്ചു
പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് ഇൻ യൂണിവേഴ്‌സിറ്റീസ് ഇൻ കേരള (കാറ്റഗറി ന. 697/2022), വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിലെ കൂലി വർക്കർ (Cat. No. 493/2022) തസ്തികകളിലേക്ക് സെപ്റ്റംബർ 23ന് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താനിരുന്ന ഒ.എം.ആർ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.
ജൈവവൈവിധ്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 വർഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക, ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ മാധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂൾ/ വിദ്യാലയം, ജൈവവൈവിധ്യ കോളേജ്/ കലാലയം, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല), ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 10. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2724740.
തൊഴിലധിഷ്ഠിത കോഴ്‌സുകൾ
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി / പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു മുതൽ നാലുമാസം വരെ ദൈർഘ്യമുള്ള സൗജന്യ കോഴ്‌സുകളാണ്. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപ്പൻഡും നൽകും. അപേക്ഷകർ കെൽട്രോൺ നോളജ് സെന്റർ, ഒന്നാം നില, ബി.എസ്.എൻ.എൽ സെന്റർ, തൃശ്ശൂർ എന്ന വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം അപേക്ഷിക്കുക. ഫോൺ: 0487-2429000 / 9995495396
[9/20, 3:48 PM] +91 94964 25699
ഗോത്ര വെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നു
നിപ ബാധയെ തുടർന്ന് സ്‌കൂളുകൾ അവധി ആയതിനാൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമാകാത്ത കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗോത്ര വിഭാഗം കുട്ടികൾക്കായി ‘ഗോത്ര വെളിച്ചം’ പഠന കേന്ദ്രങ്ങൾ ഒരുങ്ങുന്നു.
ഓൺലൈൻ പഠന സൗകര്യമില്ലാതായ ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് കോളനികൾ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികളെ പഠനസഹായ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്ന മെന്റർ ടീച്ചർമാരുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രങ്ങൾ.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ കോളനികൾക്കായി എട്ട് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുക. വട്ടച്ചിറ സാംസ്‌കാരിക നിലയം, കരിമ്പിൽ കോളനി, പാത്തിപ്പാറ സാംസ്‌കാരിക നിലയം, അംബേദ്കർ സാംസ്‌കാരിക നിലയം, വെണ്ടക്കുംപോയിൽ സാംസ്‌കാരിക നിലയം, പൂവത്തിഞ്ചോട് കോളനി, തെയ്യപ്പാറ സാംസ്‌കാരിക നിലയം, പാലക്കൽ വുമൺ ഫെസിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ അതാത് കോളനി പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഗോത്രവെളിച്ചം പഠന ക്യാമ്പുകളിൽ എത്തിക്കും. കൂടാതെ സ്‌കൂൾ ടീച്ചർമാരുടെയും ബി ആർ സി ട്രെയിനർമാരുടെയും പൊതുപ്രവർത്തകരുടെയ
