Trending

തമിഴ് നാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ചു; ഹോട്ടലുകളിൽ പരിശോധന നടത്തും

തമിഴ് നാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.മാനദണ്ഡം പാലിക്കാത്ത റെസ്റ്റോറന്റുകൾ സീൽ ചെയ്യുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.

കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ നാമക്കൽ ജില്ലയിലെ കലൈരാസി (14) ക്ക് പരമത്തി റോഡിലെ റസ്റ്റോറന്റിൽ നിന്നും ശനിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി തിങ്കളാഴ്ച മരിച്ചു. തമിഴ്‌നാട്ടിലെ ഭക്ഷ്യവകുപ്പ് ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയും 1894 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. 1.55 കോടിയോളം രൂപ പിഴയിനത്തിൽ ഈടാക്കി പെൺകുട്ടിയുടെ മരണതിനിടയാക്കിയ റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകളുടെ ലാബ് റിപ്പോർട്ട് ഈ ആഴ്ച അവസാനം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!