തമിഴ് സിനിമാ- സീരിയല്‍ നടി ദീപ എന്ന പൗളിൻ ജസീക്കയുടെ മരണം പ്രണയനൈരാശ്യത്തെ തുടർന്ന് എന്ന് റിപ്പോർട്ടുകൾ.ദീപയുടെ ദീപയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രണയബന്ധം തകര്‍ന്നതാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിക്കുന്നു. ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്.മാതാപിതാക്കൾ വിവാഹത്തിനു നിർബന്ധിച്ചതിനെ തുടർന്ന് ദീപ മാനസികസമ്മർദത്തിലായിരുന്നെന്നും റിപ്പോർട്ടുണ്ട്.ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത് അയല്‍വാസികളായിരുന്നു. തുടര്‍ന്ന് കോയമ്പേട് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റ്‍മാര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ശേഷം ദീപയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കുകയുമായിരുന്നു. മൃതദേഹം ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയതായി ദീപയുടെ ബന്ധുക്കള്‍ അറിയിച്ചു. മിഷ്‍കിൻ സംവിധാനം ചെയ്‍ത ‘തുപ്പറിവാളനി’ൽ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ. സി എസ് മഹിവർമൻ സംവിധാനം ചെയ്‍ത് ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ദീപ ശ്രദ്ധേയയായത്.
നടി ദീപയുടെ മരണകാരണം പ്രണയനൈരാശ്യം,വിവാഹത്തിനായി വീട്ടുകാരുടെ സമ്മര്‍ദ്ദം ആത്മഹത്യാക്കുറിപ്പ്

