കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി.ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. ബുഷ്റയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുൽ ഷാമിലും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് 679 ഗ്രാം സ്വർണമിശ്രിതം പിടികൂടി.