Local News

സുനിൽ വെള്ളനൂരിന്റെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് പി ടി എ റഹീം ഉദ്ഘാടനം ചെയ്തു

സുനിൽ വെള്ളെനൂരിന്റെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു.വർഷങ്ങളായി ഓണക്കാലത്ത് ചെണ്ടു മല്ലി കൃഷി നടത്തുന്ന സുനിൽ വെള്ളന്നൂർ കെ എസ് ആർ ടി സി കണ്ടക്ടർ ആണ്. ചെണ്ടുമല്ലി കൂടാതെ പച്ചക്കറിയിലും നെല്ലിനങ്ങളിലും സുനിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ചാത്തമംഗലം കൃഷി ഓഫീസർ ശ്യാം ദാസ് അധ്യക്ഷനായ ചടങ്ങ് എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. വിപണനോദ്ഘാടനം ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ നിർവഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രെസിഡന്റ് ആയ സുഷമ മാങ്ങോട്ട്, പ്രീതി വലത്തിൽ ,മുതിർന്ന അഭിഭാഷകൻ മഞ്ചേരി സുന്ദർ രാജ്, സിപി സന്തോഷ് കുമാർ , ശിവദാസ പണിക്കർ, ഭരതൻ കരിക്കിനാരി , ഗോപാല കൃഷ്ണൻ, ബാലകൃഷ്ണൻ തോക്കാമണ്ണിൽ , ഓ.കെ ജനാർദ്ദനൻ, വേലായുധൻ മാസ്റ്റർ, രാധ,കൃഷ്ണൻ നായർ, ഗോപാലൻ നായർ എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയ, കേരളത്തിലെ വിത്തിനങ്ങളുടെയും ചെറുധാന്യങ്ങളുടെയും സംരക്ഷകനായ നിസാമുദീൻ കണ്ണൂരിനെ ആദരിച്ചു. ജയപ്രകാശ് സ്വാഗതവും സുനിൽ കരിക്കിനാരി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!