കുന്ദമംഗലത്തെ പ്രശസ്ത ക്ലബായ സാന്റോസ് ആദ്യമായി വെട്രൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.മരണപ്പെട്ട ക്ലബ് മെമ്പർ ഇയ്യാറമ്പിൽ അനിൽകുമാറിന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.ഉൽഘാടന മത്സരത്തിൽ ബ്യുട്ടി ഓഫ് ചെത്തുകടവ്, ഡെവിൾസ് വാക്കോളി തായത്തെ നേരിട്ടു.
മൽസരത്തിന്ന് എൻ മുഹയിമിൻ, മജീദ് പടാലിയിൽ, ക്ലബ്ബ് പ്രസിഡണ്ട് അഷ്‌റഫ് പതിമംഗലം, സെക്രട്ടറി അസ്‌ലം, കാദർ കുന്ദമംഗലം ബാവ പുതുക്കുടി,ജിതേഷ്, ജാസ് ,ബഷീർ നീലാ റമ്മൽ ,, മുഹ്‌സിൻ ഭൂപതി, റിഷാദ് കുന്ദമംഗലം, നിസാർ എഫ് സീ, മുനീർ എംകെ എന്നിവർ നേതൃത്വം നൽകി.
ചാർളി ചെത്തുകടവ് ഗ്രൗണ്ട് സെറ്റ് ചെയ്തു. സ്ഥിരം ട്രോഫി മുഹൈമിൻ നീലാറമ്മലും , റണ്ണേഴ് ട്രോഫി സെവൻസ് സ്പോർട്സ് കുന്ദമംഗലവുമാണ് നൽകുന്നത്.