National News

രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വിറ്റു;ആമസോണ്‍ ബഹിഷ്‌ക്കരിക്കണം പരാതി

ഇ കൊമേഴ്‌സ് ഭീമൻ ആമസോണിനെതിരെ പരാതിയുമായി ബംഗളൂരുവിലെ ഹിന്ദു ജനജാഗൃതി സമിതി. രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ബംഗളൂരുവിലെ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ആമസോണിന്റെ ജന്മാഷ്ടമി സെയിലിലടക്കം ഈ ചിത്രം വിൽപനയ്ക്കുണ്ടായിരുന്നെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

ബോയ്‌ക്കോട്ട് ആമസോൺ, ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ തുടങ്ങിയ ഹാഷ്ടാഗിൽ ട്വിറ്ററിലടക്കം ആരോപണം ശക്തമാണ്. ഇൻകൊളോഗി സ്‌റ്റോർ എന്ന സെല്ലർ ആണ് ചിത്രം വിൽപനയ്‌ക്കെത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ.വിഷയത്തിൽ ആമസോൺ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇരുകൂട്ടരും പെയിന്റിങ്ങുകള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും സംഘം പറയുന്നുണ്ട്. എന്നാല്‍ അത് പോരെന്നും സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മാപ്പ് പറയണമെന്നും സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!