വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലൈഗര്‍ ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്.വമ്പന്‍ റിലീസുള്‍പ്പടെ തീരുമാനിച്ചിരിക്കുന്ന ചിത്രം ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങാകുന്നത്.കഴിഞ്ഞദിവസം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. ഇതാണ് ഒരു കാരണം.വാർത്താസമ്മേളനത്തിലെ ഈ ഭാഗമാണ് വിവാദമായത് |
ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ഉണ്ടെന്നതാണ് ലൈഗര്‍ ബഹിഷ്‌കരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ലൈഗറുമായി സഹകരിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യാമ്പെയിനിന് കാരണമായി.
വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടിൽ നടന്ന ഒരു പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ രണ്ടുപേരും സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്കാരത്തെ അപമാനിക്കുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
ആഗസ്റ്റ് 25നാണ് ‘ലൈഗര്‍’ തിയേറ്ററുകളിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ്.