ഓണം വിളിച്ചോതുന്നത് ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം: യു സി രാമൻ
കോഴിക്കോട് : ഓണാഘോഷം ജനങ്ങളുടെ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ഓണക്കിറ്റുകൾ . കുന്നമംഗലത്ത് ഒളിത് ലീഗ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ സ്വയം ബലികൊടുത്ത പ്രജാപതിയുടെ ഐതിഹ്യം ഇക്കാലത്തു വലിയ രാഷ്ട്രീയ പ്രസക്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെയും വിദ്വേഷ പ്രചാരണത്തിന്റെയും ഈ കെട്ടകാലത്തു ഓണം മനുഷ്യ മനസ്സുകളുടെ കൂട്ടിച്ചേർക്കലിനും പരസ്പരം കരുതലിനും ഉതകുന്ന രീതിയിലുള്ളതാക്കാൻ പൊതുപ്രവർത്തകരും പൊതുസമൂഹമാകെയും ശ്രമിക്കണമെന്നും യു സി രാമൻ ആഹ്വാനം ചെയ്തു. ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഖാലിദ് കിളിമുണ്ട,
ഒ ഹുസ്സയിൽ ,
അരിയിൽ മൊയ്തിൻ ഹാജി,
സി.അബ്ദുൾഗഫൂർ കാരന്തുർ ,
ഒ സലിം,
കൃഷ്ണൻ കുട്ടി ആമ്പ്ര മ്മൽ ,
ബാബൂ ഇയ്യാറമ്പിൽ,
തെറ്റത്ത് രവി,
ബാലകൃഷ്ണൻ ജയ്യാറമ്പി എന്നിവർ സംബന്ധിച്ചു.

