നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലന്‍ നിര്‍മ്മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേർന്ന് പുറത്തിറക്കി . പുതുമുഖങ്ങള്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു നിര്‍ണായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഭിനയം കൂടാതെ ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത്.
ഉണ്ണി പാടിയ വാ വാ വാ കേറി വാടാ’ എന്ന ഗാനത്തിന് വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ജോസ് ഫ്രാങ്ക്ളിനാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
നിരവധി ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ‘എ മില്ല്യൺ തിംഗ്‍സ്’ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ വ്യക്തിയാണ് ഈ ചിത്രത്തിൻ്റെ സംവിധായകനായ വിയാൻ വിഷ്ണു.
സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഏറെ പുതുമുഖങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്‍ണവി വേണുഗോപാൽ, ബിലാസ് നായർ, നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

