കോവിഡ് മഹാമാരി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുക്കം മുൻസിപ്പാലിറ്റിയിലെ പൊറ്റശ്ശേരിയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റിയ കൗൺസിലറുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തു. ഡിവിഷനിലെ വയോജനങ്ങളും ഒറ്റക്ക് താമസിക്കുന്നവരുമായ 79 പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.ഡി വിഷനിലാരംഭിച്ച ‘അരികെ’ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.കൗൺസിലർ എം.മധുമാസ്റ്ററുടെ അധ്യക്ഷതയിൽ മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ ഉദ്ഘാടനം ചെയതു. കൗൺസിലർമാരായ ഗഫുർ മാസ്റ്റർ വേണു കല്ലുരുട്ടി, ഗഫുർ മാസ്റ്റർ പൊറ്റശ്ശേരി, എന്നിവർ ആശംസകളർപ്പിച്ചു.ഡിവിഷനിലെ മികച്ച RRT പ്രവർത്തകരായ അശോകൻ കണ്ണങ്ങര, ആരിഫ് ഖാൻ ,സാജിദ്, നൗഷാദ് കണ്ണങ്ങര, അനിൽകുമാർ, ആശാ വർക്കർ ഗീതാ ജയരാജ്, വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആയിശാബി ടീച്ചർ, ഷിനി ടീച്ചർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.വാർഡ് കണ് വീണർ ആലി അമ്പലത്തിങ്ങൽ സ്വാഗതവും, സൈഫുൽ അമീൻ നന്ദിയും പറഞ്ഞു.
മുക്കം മുൻസിപ്പാലിറ്റി 22-ാം ഡിവിഷൻ വീണ്ടും ശ്രദ്ധേയമാവുന്നു;കൗൺസിലറുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തു

