ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ സുബ്രതോ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 17 വിഭാഗത്തിലും അണ്ടർ 14 വിഭാഗത്തിലും കാരന്തുർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ ടീമിനെ പരാജയപ്പെടുത്തി കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ടീം ജേതാക്കളായത് . വിജയികൾക്ക് ഫുട്ബോൾ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷ്‌റഫ് ട്രോഫി നൽകി.കുന്ദമംഗലംഉപജില്ല സ്കൂൾ ഗെയിംസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി .കെ ദീപേഷ് അധ്യക്ഷത വഹിച്ചു . പി .രാഹുൽ ,കെ .അക്ഷയ് എന്നിവർ ആശംസകൾ നേർന്നു .കൺവീനർ പി ടി അൻവർ സാദിഖ് സ്വാഗതവും പ്രജിത് കുമാർ നന്ദിയും പറഞ്ഞു