അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ പുറത്ത്. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നീലച്ചിത്ര നിര്‍മാണത്തില്‍ ഇദ്ദേഹം കോടികള്‍ മുടക്കിയതായി പൊലീസ് കണ്ടെത്തി. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്.രാജകുന്ദ്രയുടെ ബന്ധുവും ബിസിനസ് പാര്‍ട്ട്ണറുമായ പ്രദീപ് ബക്ഷിയ്ക്കും നീലചിത്രനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
രാജ് കുന്ദ്രയും പാര്‍ട്ണര്‍മാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പാര്ട്ട്ണര്മാരില് പ്രധാനിയാണ് പ്രദീപ് ബക്ഷി.
ഇദ്ദേഹമാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ചെയര്മാന്. രാജ്കുന്ദ്ര ഈ കമ്പനിയില്‍ നേരിട്ടല്ലാതെ കോടികള്‍ നിക്ഷേപിച്ചതായും ക്രൈ്ംബ്രാഞ്ച് പറയുന്നു. ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയതുള്‍പ്പെടെയുളള രേഖകളാണ് പുറത്തുവന്നത്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ പൊലീസ് നല്കുന്ന വിവരം.
ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്കുന്ദ്രയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യആസൂത്രകന് രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രൊഡക്ഷന്‍ ഹൗസിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നടി ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഉമേഷ് ആണെന്ന് പൊലീസ് പറഞ്ഞു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഇയാള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങള്‍ പൊലീസ് കണ്ടെത്തി. വെബ് സീരിസില്‍ അഭിനയിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നു.

