Trending

കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടംപ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. വെള്ളിപറമ്പ ഗവ. എല്‍.പി സ്കൂളിൽ നടന്ന പരിപാടിയില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വെള്ളിപറമ്പ് ദേശത്ത് റി.സ 26/1 ബിയില്‍ പൊതുമരാമത്ത് വകുപ്പ് വിട്ട് നല്‍കിയ 10 സെന്‍റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ, സബ് കലക്ടർ ഹർഷിൽ ആർ മീണ ഐഎഎസ്, പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് പാലാട്ട്, ബ്ലോക്ക് മെമ്പർ കെ.പി അശ്വതി, പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു ശിവദാസ്, അരീപ്പുറത്ത് സമീറ, പി സെയ്ദത്ത്, പി.എം ബാബു, എം.പി സലീം, എം.കെ സുഹറാബി, സുസ്മിത വിത്താരത്ത്, പ്രസീദ് കുമാർ, കെ.ടി മിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം ഗണേശൻ, ടി.കെ സതീഷ് ബാബു, കെ സുധാകരൻ, എൻ.വി കോയ, ഇ.എം പ്രേമരാജൻ, പി.പി ബഷീർ, ബി.കെ മുസമ്മിൽ എന്നിവർ സംസാരിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടഞ്ചേരി സ്വാഗതവും തഹസിൽദാർ എ.എം പ്രേംലാൽ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!