information

അറിയിപ്പുകൾ

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ വിവിധ കോഴ്സുകൾക്ക് 2023-2024 അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു. 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമായുള്ള സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ്) കോഴ്സ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. www.kscsa.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവസാന തിയ്യതി : ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് : 0494 2665489, 8848346005, 9846715386, 9645988778, 9746007504

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 171 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം പ്രീസ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജൂലൈ നാല് ഉച്ചക്ക് 1.30 വരെ ലഭിക്കും. അടങ്കൽ തുക 400000/രൂപ.ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ നാല് ഉച്ചക്ക് 2.30. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2612477

ടെണ്ടർ ക്ഷണിച്ചു

പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 171 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം പ്രീസ്കൂള്‍ കിറ്റിൽ ഉൾപ്പെടുത്തി ജെംസ് ആക്റ്റിവിറ്റി ബുക്ക് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ജൂലൈ നാല് ഉച്ചക്ക് ഒരു മണി വരെ ലഭിക്കും. അടങ്കൽ തുക 113000/രൂപ. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ നാല് ഉച്ചക്ക് രണ്ട് മണി. ടെണ്ടറുകൾ അന്നേ ദിവസം വൈകീട്ട് 2.30ന് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2612477

വാക്ക് ഇന്‍ ഇൻറർവ്യൂ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഫുഡ് സയൻസ് ആൻഡ് ന്യുട്രിഷൻ, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് ജൂൺ 26 ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ട്‌ വർഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2385861, വെബ്സൈറ്റ് : www.sihmkerala.com

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ കൗൺസിലിംഗ് സൈക്കോളജി

സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ കൗൺസിലിംഗ് സൈക്കോളജി കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ ആറുമാസമാണ്‌ കാലാവധി.18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. https://app.srecc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് : www.srcccin. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂണ്‍ 30.

ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ്‌ അങ്കണവാടികളില്‍ പ്രീ സ്കൂള്‍ കിറ്റ്‌ വാങ്ങുന്നതിന്‌ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങള്‍ ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ്‌ ഓഫീസില്‍ നിന്നും ജൂലൈ ആറ് ഉച്ചക്ക് ഒരു മണി വരെ ഓഫീസ്‌ പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ ആറ് ഉച്ചക്ക് 2.30. കൂടുതൽ വിവരങ്ങൾക്ക് : 0496 2705228

തീര സുരക്ഷ: ബോട്ടുകളുടെയും വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തും

തീര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്തുന്നു. ഭൗതിക പരിശോധന പൂർത്തിയാക്കിയാൽ മാത്രമെ ഇവ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനായി കടലിൽ ഇറക്കാൻ സാധിക്കുകയുള്ളൂ എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ അറിയിച്ചു.

സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നത് റിയൽ ക്രാഫ്റ്റ് സോഫ്റ്റ് വെയർ വഴിയാണ്. അപകടത്തിൽപ്പെട്ടും കാലപ്പഴക്കം മൂലവും നശിച്ചുപോയതും കാലാകാലങ്ങളിൽ അന്യസംസ്ഥാനത്തേക്കും മറ്റും വിറ്റുപോയിട്ടുള്ളതുമായ യാനങ്ങളെ യഥാസമയം ഫ്‌ളീറ്റിൽ നിന്നും ഒഴിവാക്കിയിട്ടില്ല. അതിനാൽ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളുടെ ആകെ എണ്ണം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മത്സ്യബന്ധനയാനങ്ങളുടെ യഥാർത്ഥ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. ഇത് മറൈൻ മേഖലയിൽ പദ്ധതി നിർവ്വഹണത്തിന് പലപ്പോഴും തടസ്സമാകുന്നുണ്ടെന്നും ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. എല്ലാ യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഉടമകൾ ഭൗതിക പരിശോധനയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടിക്കാഴ്‌ച

പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ കക്കോടിയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ യു.പി, ഹൈസ്‌കൂൾ ക്ലാസ്സുകളിൽ ട്യൂട്ടർമാരെ നിയമിക്കുന്നതിന്‌ കൂടിക്കാഴ്ച നടത്തുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്‌, കണക്ക്‌, ഹിന്ദി, നാച്ചുറൽ സയൻസ്‌, ഫിസിക്കൽ സയൻസ്‌, സോഷ്യൽ സയൻസ്‌ എന്നീ വിഷയങ്ങളിലാണ്‌ ഒഴിവുകളുള്ളത്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും, ബി.എഡുമാണ്‌ യോഗ്യത. യു.പി ക്ലാസ്സുകളിൽ പ്ലസ്‌ ടു, ടി.ടി.സിയാണ്‌ അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ സഹിതം ജൂൺ 27ന്‌ രാവിലെ 10.30 ന്‌ ചേളന്നൂർ ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണമെന്ന്‌ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

ഐ.എച്ച്‌.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഐ.എച്ച്‌.ആർ.ഡിക്ക് കീഴിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ്‌ കോളേജുകളിലേക്ക്‌ 2023-24 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക്‌ അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ഓഫ്‌ ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ്‌ വഴി ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും,1000 രൂപ (എസ്‌.സി,എസ്‌.ടി 350 രൂപ) രജിസ്ട്രേഷൻ ഫീസ്‌ ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്‌ : 0471 2322985, 0495-2765154, 2768320, 8547005044 www.ihrd.ac.in

ഇന്റർവ്യൂ

ഗവ. മെഡിക്കൽ കോളേജ്‌, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന്‌ കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. 40000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ്‌ സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി എസ്‌ സിയും ഡി എം ആർ ഐ ടിയും. പ്രായപരിധി: 18 വയസ്സിനും 45 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23ന്‌ രാവിലെ 11.30ന്‌ ഐ എം സി എച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന്‌ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്.

ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴിയുള്ള നിയമനം), സ്റ്റാഫ് നഴ്സ് ഗ്രേഡ് II.

സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം), ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്( പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം).

എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ഒന്നാം എൻ സി എ വിജ്ഞാപനം. അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്. രണ്ടാം എൻസിഎ വിജ്ഞാപനം പ്രീ പ്രൈമറി ടീച്ചർ (പുരുഷൻ). രണ്ടാം എൻസിഎ വിജ്ഞാപനം കെയർടേക്കർ (പുരുഷൻ).
അഞ്ചാം എൻസിഎ വിജ്ഞാപനം സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II, ആറാം എൻ സി എ വിജ്ഞാപനം- ഹൈസ്കൂൾ ടീച്ചർ അറബിക്, ഏഴാം എൻ സി എ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ അറബിക്, ഒന്നാം എൻസിഎ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ ഉറുദു, അഞ്ചാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു.

അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 ജൂൺ 29 അർധരാത്രി 12 മണി വരെ. വിജ്ഞാപനം 30.05.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

കൂൺ വിത്തുകൾ വിൽപ്പനക്ക്

ജില്ലയിൽ വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിന് കീഴിലുള്ള കൂൺ ഉൽപ്പാദന കേന്ദ്രത്തിൽ ഗുണമേൻമയുള്ള ചിപ്പികൂൺ, പാൽ കൂൺ വിത്തുകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിന് 40 രൂപയാണ് വില. കേരളത്തിലെവിടേയും കൊറിയർ സർവ്വിസ് വഴി കൂൺ വിത്ത് എത്തിച്ച് നൽകുന്നതാണ്. ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ട് വന്ന് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2376514, 8086953536

അപേക്ഷ ക്ഷണിച്ചു

ഗവ: ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്‌. താത്പര്യമുള്ളവർ 8590539062, 9526415698 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

തൊഴിൽ മേള ജൂൺ 24 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട്‌ എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂൺ 24 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. അമ്പതിൽ പരം പ്രമുഖ കമ്പനികളിൽ വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജില്‍ ഹാജരാകണം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495 2370176, 0495 2370179

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!