രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി.ഇതിന് മുമ്പ് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും മുൻ ജമ്മു കശ്മീർ പ്രധാനമന്ത്രി ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷം സമീപിച്ചിരുന്നെങ്കിലും ഇരുവരും പ്രതിപക്ഷ ആവശ്യം തള്ളിയിരുന്നു.രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചതില്‍ നന്ദി പറഞ്ഞ അദ്ദേഹം, തന്നെക്കാള്‍ ഉചിതനായ മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉറപ്പാക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം എന്നാണ് ഗോപാലകൃഷ്ണ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം നാളെ ചേരാനിരിക്കെയാണ് ഗോപാലകൃഷ്ണ ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്.