National News

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ; സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ സുപ്രധാനമായ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്നാണ്​ റെയിൽവേ പ്രഖ്യാപനം.
നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ ലഭിക്കാൻ രണ്ട്​ മുതൽ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യൻ റെയിൽവേ വക്​താവ്​ പറഞ്ഞു

ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾ ഐ.ആർ.ടി.സിയുടെ പേയ്​മെൻറ്​ ഗേറ്റ്​വേയായ ഐ.ആർ.ടി.സി- ഐപേ വഴി പണമടച്ചവർക്കാണ്​ അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രസർക്കാറി​െൻറ ഡിജിറ്റൽ ഇന്ത്യ കാമ്പയിനി​െൻറ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!