കെഎസ്ഇബി ഓഫീസിനു മുന്പില് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡിന്റെ അസാസ്ത്രീയ ബില്ലിങ്ങ് സമ്പ്രദായം മൂലം വ്യാപക പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധമായിട്ടും വ്യാപാരി സമൂഹത്തേ അവിടെയും തഴയുകയാണ് ചെയ്തത്. നിപ്പ വന്നപ്പോയും, പ്രളയം വന്നപ്പോയും, കൊറോണ വന്നപ്പോയും സര്‍ക്കാര്‍ ഒരു സഹായവും വ്യാപാരി സമൂഹത്തിന് ചെയ്തിട്ടില്ല എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുമ്പോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ വൈദ്യുതി മീറ്റര്‍ റീഡിംഗ് അപാകത ഉടന്‍ പരിഹരിക്കുക.,സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലത്തെ വൈദ്യുതബില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക., KSEB യുടെ അശാസ്ത്രീയ ബില്ലീംഗ് സബ്രദായം നിര്‍ത്തലാക്കുക.
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുത ചാര്‍ജ്ജിന്റെ താരിഫ് നിരക്ക് കുറക്കുക, പൊതുജനത്തെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്ലുകള്‍ പിന്‍വലിക്കുക., ലോക്ഡൗണിന്റെ മറവില്‍ KSEB നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കുക.
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണാ സമരം നടത്തിയത്. ചടങ്ങില്‍ ജൗഹര്‍ ഭൂപതി, മുസ്ഥഫ സഫീന, വിശ്വനാഥന് നായര്‍, കെ സുന്ദരന്‍, കെ.പി അബ്ദുല്‍ നാസര്‍, അഷ്റഫ് സിറ്റി ഫാന്‍സി, അഷ്റഫ് കാരന്തൂര്‍ എന്നിവര്‍ സംസാരിച്ചു.