കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 1 കോടി രൂപ
ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ആശുപത്രിയില്‍ സൗകര്യങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ഒരു കാത്തിരിപ്പ് കേന്ദ്രം
നിര്‍മ്മിച്ച് രോഗികള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്.
ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയ ഈ ആശുപത്രിയുടെ പദവി ഉയര്‍ത്തല്‍ പ്രഖ്യാപനം 2019 സെപ്തംബര്‍ 1 ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ..കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചിരുന്നു. മെഡിക്കല്‍ കോളേജിന് കീഴില്‍ ഫാമിലി മെഡിസിന്‍
എക്സ്റ്റന്‍ഷന്‍ സെന്റര്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായും ഇക്കാര്യത്തിന് കൂടി ഉപയോഗപ്രദമായ രീതിയിലാണ് പുതിയ കെട്ടിട നിര്‍മ്മാണം വിഭാവനം ചെയ്തിട്ടുള്ളതെന്നും
എം.എല്‍.എ പറഞ്ഞു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, അംഗം പി. പവിത്രന്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന കരീം സ്വാഗതവും
വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് നന്ദിയും പറഞ്ഞു.