രാജ്യത്ത് തുടര്‍ച്ചയായ പതിനാലാമത്ത ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ പെട്രോളിന് മൊത്തം 7.65 രൂപയും ഡീസലിന് 7.86രൂപയുമാണ് കൂടിയത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.88 രൂപയും ഡീസലിന് 77.67 രൂപയുമാണ് വില.
79.34 രൂപയാണ് കോഴിക്കോട് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 73.84 രൂപയും. ലോക്ക്ഡൗണ്‍ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂണ്‍ ഏഴുമുതലാണ് ഇന്ധനവില വീണ്ടും ദിനംപ്രതി പരിഷ്‌കരിക്കാന്‍ തുടങ്ങിയത്.